

അമ്മയുടെ മൃതദേഹം ഏറ്റെടുക്കാനാവില്ലെന്ന് മക്കൾ; ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷം മൃതദേഹം സംസ്കരിച്ച് സാമൂഹിക പ്രവർത്തകർ
file image
ബെലഗാവി: പെറ്റമ്മയുടെ മൃതദേഹം മക്കൾ ഏറ്റെടുക്കാതെ വന്നതോടെ മൃതദേഹം സംസ്കരിച്ച് സാമൂഹിക പ്രവർത്തകർ. 2 ആൺ മക്കളുണ്ടായിട്ടും ഒറ്റയ്ക്ക് താമസിച്ചിരുന്ന അമ്മ മരിച്ച ശേഷവും ദിവസങ്ങളോളം മോർച്ചറിയിൽ ആരും ഏറ്റെടുക്കാനില്ലാതെ കിടന്നു.
ബെലഗാവിയിലെ ഷാഹു നഗർ സ്വദേശിയായ അഞ്ജന ധാമോനെ എന്ന സ്ത്രീ തനിച്ചാണ് താമസിച്ചിരുന്നത്. ഏപ്രിൽ 15 നായിരുന്നു ഇവരുടെ മരണം. ഉടൻ തന്നെ നാട്ടുകാർ മക്കളെ വിവരമറിയിച്ചെങ്കിലും നിങ്ങൾ തന്നെ സംസ്കരിച്ചോളൂ എന്നായിരുന്നു മറുപടി. അമ്മയെ അവസാനമായി ഒരു നോക്ക് കാണാൻ പോലും മക്കളെത്തിയില്ല.
തുടർന്ന് ദിവസങ്ങളോളം മൃതദേഹം മോർച്ചറിയിൽ തന്നെ കിടന്നു. ഒടുവിൽ മക്കളെത്തില്ലെന്ന് ഉറപ്പായതോടെ നാട്ടുകാരും സാമൂഹിക പ്രവർത്തകരും ചേർന്ന് അഞ്ജനയുടെ മൃതദേഹം സംസ്കരിക്കുകയായിരുന്നു.