
സോനം വാങ്ചുക്ക്
ന‍്യൂഡൽഹി: ലഡാക്ക് സംഘർഷത്തെത്തുടർന്ന് അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ‍്യപ്പെട്ട് ഭാര‍്യ ഗീതാഞ്ജലി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.
രാജ‍്യസുരക്ഷ നിയമപ്രകാരമായിരുന്നു സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തിരുന്നത്. കലാപത്തിന് ജനങ്ങളെ പ്രേരിപ്പിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്.
ലഡാക്കിന് സംസ്ഥാന പദവി വേണമെന്നും ഇന്ത‍്യൻ ഭരണഘടനയുടെ ആറാം ഷെഡ‍്യൂളിൽ ഉൾപ്പെടുത്തണമെന്നും ആവശ‍്യപ്പെട്ടായിരുന്നു സമരക്കാർ തെരുവിലിറങ്ങിയത്. സംഘർഷത്തിൽ നാലു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.