ദേഹാസ്വാസ്ഥ‍്യം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്
sonia gandhi health deteriorates rush to hospital

സോണിയ ഗാന്ധി

Updated on

ന‍്യൂഡൽഹി: ആരോഗ‍്യസ്ഥിതി മോശമായതിനെ തുടർന്ന് കോൺഗ്രസ് മുൻ ദേശീയ അധ‍്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹിമാചൽ പ്രദേശിലെ ഷിംലയിലുള്ള ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ സോണിയ ഗാന്ധിയുടെ ആരോഗ‍്യനില തൃപ്തികരമെന്ന് ഡോക്റ്റർമാർ അറിയിച്ചു.

അതേസമയം കഴിഞ്ഞ ഫെബ്രുവരിയിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ‍്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡൽഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലായിരുന്നു അന്ന് സോണിയ ഗാന്ധി ചികിത്സ തേടിയത്. പിന്നീട് ആരോഗ‍്യനില ഭേദമായതോടെ ആശുപത്രി വിടുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com