മമതയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് സോണിയ ഗാന്ധി; അഭിഷേക് ബാനർജിക്കും ക്ഷണം

മമതയെ കോൺഗ്രസ് ഉപാധ്യക്ഷനാക്കാമെന്നാണ് വാഗ്ദാനം
sonia gandhi invited mamata banerjee on congress

സോണിയ ഗാന്ധിയും മമത ബാനർജിയും

Updated on

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവ് മമത ബാനർജിയെ കോൺഗ്രസിലേക്ക് ക്ഷണിച്ച് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. കോൺഗ്രസ് ഉപാധ്യക്ഷനാക്കാമെന്നാണ് വാഗ്ദാനം.

ടിഎംസി നേതാവ് അഭിഷേക് ബാനർജിയെയും പാർട്ടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ജനറൽ സെക്രട്ടറി സ്ഥാനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. അഭിഷേക് ബാനർജിയെ രാഹുൽ ഗാന്ധിയാണ് പാർട്ടിയിലേക്ക് ക്ഷണിച്ചത്. ഇരുവരും ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തി.

കനത്ത തോൽവിക്ക് പിന്നാലെ ഇപ്പോൾ തൃണമൂലിൽ നിന്നും കൊഴിഞ്ഞുപോക്കും ശക്തമായതോടെയാണ് കോൺഗ്രസ് വാഗ്ദാനങ്ങളുമായി മമതയെ സമീപിച്ചിരിക്കുന്നത്. കോൺഗ്രസിലേക്ക് മമത തിരിച്ചു പോവുമോ എന്നത് ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്.

logo
Metro Vaartha
www.metrovaartha.com