"കണ്ടാൽ നമസ്തേ പറയും, കണ്ണിൽ നോക്കില്ല"; മോദിയെക്കുറിച്ച് സോണിയ ഗാന്ധി

ജന്മദിനത്തിനും പുതുവത്സരത്തിനുമൊക്കെ ആശംസകൾ നേരാറുണ്ട്
Sonia Gandhi On PM Modi

"കണ്ടാൽ നമസ്തേ പറയും, കണ്ണിൽ നോക്കില്ല"; മോദിയെക്കുറിച്ച് സോണിയ ഗാന്ധി

File photo
Updated on: 

ന്യൂഡൽഹി: കണ്ടാൽ നമസ്തേ പറയുമെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും കണ്ണിൽ നോക്കി സംസാരിക്കില്ലെന്ന് സോണിയ ഗാന്ധി. ബിലോങിംഗ്: എ ജേർണി ഓഫ് ലൗവ് എന്ന പുസ്തകത്തിലാണ് മോദിയെക്കുറിച്ചുള്ള പരാമർശം.

"ഈ കുറിപ്പ് എഴുതുമ്പോൾ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായിട്ട് 12 വർഷം പിന്നിട്ടു. മൂന്നു തവണയാണ് അദ്ദേഹം പ്രധാനമന്ത്രിയായത്. പല ഔദ്യോഗിക പരിപാടികളിലും മോദിയെ കാണാറുണ്ടെന്നല്ലാതെ അദ്ദേഹവുമായി എനിക്ക് യാതൊരു വ്യക്തപരമായ അടുപ്പവുമില്ല. പരസ്പരം കാണുമ്പോൾ നമസ്തേ എന്ന് അഭിവാദ്യം ചെയ്യുമെങ്കിലും ഒരിക്കലും കണ്ണിൽ നോക്കാറില്ല.

ജന്മദിനത്തിനും പുതുവത്സരത്തിനുമൊക്കെ ആശംസകൾ നേരാറുണ്ട്. ഒരിക്കൽ ആശുപത്രി വാസത്തിന് ശേഷം തിരികെ എത്തിയപ്പോൾ നിങ്ങൾ സുഖമായിരിക്കുന്നോ എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. സുഖമായിരിക്കുന്നു, നന്ദി എന്ന് ഞാൻ മറുപടിയും നൽകി. അല്ലാതെ ഞങ്ങളിതുവരെ സംസാരിച്ചിട്ടില്ല.

എന്‍റെ സങ്കൽപ്പവുമായി വളരെ വ്യത്യസ്ഥമായ സങ്കൽപ്പമാണ് മോദിക്ക് ഇന്ത്യയെക്കുറിച്ചുള്ളത്. ഇരുവരും വ്യത്യസ്ത പ്രത്യയശാസ്ത്ര ധ്രുവങ്ങളിൽനിന്നുള്ളവരാണ്. മോദിയുടെ സങ്കൽപ്പം ആർഎസ്എസ് സൈദ്ധാന്തികമായി രബപപ്പെട്ടതാണെന്നും തന്‍റെ മതവിശ്വാസം സംസ്കാരവും മറ്റെല്ലാത്തിനും ഉപരിണെന്ന് ഉറപ്പിച്ചുപറയുന്ന ഒരു മതമൗലികവാദത്തെയാണ് അത് ഊട്ടിയുറപ്പിച്ചത്. എല്ലാവരെയും ഉൾക്കൊള്ളുന്ന, മതേതരത്വത്തിലും സാമൂഹിക നീതിയിലും വിശ്വസിക്കുന്ന ഒരു ഇന്ത്യയ്ക്കായി. മോദി താൻ ആഗ്രഹിക്കുന്ന ഇന്ത്യയ്ക്കായും ഞാൻ ഞാനാഗ്രഹിക്കുന്ന ഇന്ത്യയ്ക്കായും പോരാടുന്നു.

ഇന്ത്യയെ ജനാധിപത്യപരവും മതേതരവുമായ പാതയിൽ നയിച്ചുവെന്ന കാരണത്താൽ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെയാണ് ശത്രുവായി അവരുടെ പാർട്ടി കണ്ടത്. പാർലമെന്‍റിൽ പോലും അദ്ദേഹം പൊതുവേദികളിൽ ഉപയോഗിക്കുന്ന പരുക്കൻ ഭാഷ തന്നെയാണ് ഉപയോഗിക്കുന്നത്. മിക്കപ്പോഴും അതു പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കുന്ന വെറുമൊരു വാക്പ്രഹരം മാത്രമായി മാറുന്നു.' എന്നും സോണിയ പറയുന്നു.