''സർക്കാരിന്‍റെ ധാര്‍ഷ്ട്യം വിവരിക്കാന്‍ വാക്കുകളില്ല, പ്രധാനമന്ത്രിക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ല'', സോണിയ ഗാന്ധി

''പാർലമെന്‍റിന് പുറത്ത് മാധ്യമങ്ങളിലൂടെ പ്രസ്‌താവന നടത്തുന്ന പ്രധാനമന്ത്രിക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ല''
Sonia Gandhi
Sonia Gandhi

ന്യൂഡൽഹി: പാർലമെന്‍റിലെ സുരക്ഷാ വീഴ്ച ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് സോണിയാ ഗാന്ധി. കോൺഗ്രസിന്‍റെ പാർലമെന്‍ററി പാർട്ടിയോഗത്തിലായിരുന്നു കേന്ദ്ര സർക്കാരിനെതിരായ വിമർശനം. മോദി സർക്കാരിന്‍റെ ധാർഷ്ട്യത്തെക്കുറിച്ച് വിവരിക്കാൻ വാക്കുകളില്ലെന്നും കേന്ദ്ര സർക്കാർ ജനാധിപത്യത്തിന്‍റെ കഴുത്തു ഞെരിക്കുകയാണെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.

''പാർലമെന്‍റിന് പുറത്ത് മാധ്യമങ്ങളിലൂടെ പ്രസ്‌താവന നടത്തുന്ന പ്രധാനമന്ത്രിക്ക് ജനങ്ങളോട് പ്രതിബദ്ധതയില്ല. സർക്കാരിനെതിരേ ശബ്ദിച്ചതിന് എംപിമാരെ സസ്പെൻഡ് ചെയ്തത് കേട്ടു കേൾവിയില്ലാത്ത കാര്യമാണ്. പാർലമെന്‍റിൽ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. അതിൽ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർ പ്രസ്താവന നടത്തണം. അത് ആവശ്യപ്പെടേണ്ടത് പ്രതിപക്ഷത്തിന്‍റെ ചുമതലയാണ്. അതാണ് എംപിമാർ നിർവഹിച്ചത്.''

പാർലമെന്‍റിന്‍റെ അന്തസ്സിനെ ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാർ. കോൺഗ്രസിന്‍റെ ശബ്ദത്തെ ഇല്ലാതാക്കാനാകില്ല.കോൺ‌ഗ്രസ് ശക്തമായി മുന്നോട്ടു പോവുമെന്നും സോണിയ വ്യക്തമാക്കി. പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, കെസി വേണുഗോപാല്‍, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവരും സംബന്ധിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com