മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്; 4 പ്രതികൾക്ക് ജീവപര്യന്തം, അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവ്

15 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സാകേത് സെഷൻസ് കോടതി വിധി പറഞ്ഞത്
Soumya Vishwanathan
Soumya Vishwanathan
Updated on

ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥന്‍റെ കൊലപാതക കേസിൽ 4 പ്രതികൾക്ക് ജീവപര്യന്തം തടവു ശിക്ഷ വിധിച്ച് കോടതി. അഞ്ചാം പ്രതിക്ക് മൂന്നു വർഷം തടവും 5 ലക്ഷം രൂപയും വിധിച്ചു. ‌ 15 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സാകേത് സെഷൻസ് കോടതി വിധി പറഞ്ഞത്.

കേസിലെ പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് മാലിക്, അജയ് കുമാര്‍, അജയ് സേഥി എന്നിവര്‍ കുറ്റക്കാരാണെന്നു കഴിഞ്ഞ ഒക്ടോബർ 18നു കോടതി വിധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. പ്രതികൾ 1,20,000 രൂപ വീതം സൗമ്യയുടെ കുടുംബത്തിന് നൽകണം.

നാല് പ്രതികള്‍ക്ക് മേല്‍ കൊലക്കുറ്റവും ഒരാള്‍ക്ക് മക്കോക്ക നിയമപ്രകാരവും ആണ് കുറ്റം ചുമത്തിയിരിക്കുന്നത്. മോഷണത്തിനിടെ കരുതിക്കൂട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.

2008 സെപ്റ്റംബര്‍ 30 ന് പുലര്‍ച്ചെ കാറില്‍ വസന്ത്കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണു സൗമ്യ വിശ്വനാഥന്‍ വെടിയേറ്റു മരിച്ചത്. വീടിനു സമീപം നെല്‍സണ്‍ മണ്ടേല റോഡില്‍ വച്ചായിരുന്നു അക്രമി സംഘം കാര്‍ തടഞ്ഞതും വെടിവച്ചതും. മോഷണശ്രമത്തെ തുടര്‍ന്നു കൊല നടത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com