എസ്പി 16 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് ആവശ്യപ്പെട്ടിരുന്ന ലക്നൗ സീറ്റിൽ രവിദാസ് മെഹ്റോതയെ എസ്പി സ്ഥാനാർഥിയാക്കി.
SP announced 16 candidates lok sabha seats
SP announced 16 candidates lok sabha seats
Updated on

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ സമാജ്‌വാദി പാർട്ടി 16 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിൾ യാദവ് സിറ്റിങ് സീറ്റായ മെയിൻ പുരിയിൽ മത്സരിക്കും.

യുപിയിലെ 80 സീറ്റുകളിൽ 11 എണ്ണം മാത്രമേ സഖ്യകക്ഷിയായ കോൺഗ്രസിനു നൽകാനാവൂ എന്ന് എസ്പി വ്യക്തമാക്കിയതിനു പിന്നാലെയാണ് ആദ്യ സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കിയത്.

കോൺഗ്രസ് ആവശ്യപ്പെട്ടിരുന്ന ലക്നൗ സീറ്റിൽ രവിദാസ് മെഹ്റോതയെ എസ്പി സ്ഥാനാർഥിയാക്കി. ഫിറോസാബാദിൽ അക്ഷയ് യാദവും ബദായൂമിൽ ധർമേന്ദ്ര യാദവും സംഭാലിൽ ഷഫിഖുർ റഹ്മാൻ ബർഖും മത്സരിക്കും. നിലവിൽ 5 എംപിമാരാണ് എസ്പിക്കുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com