India
പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് 15 ഇടങ്ങൾ, അതേ തീവ്രതയിൽ തിരിച്ചടിച്ചു: വിദേശകാര്യ സെക്രട്ടറി| Video
വ്യോമിക സിങ്, സോഫിയ ഖുറേഷി എന്നിവരും പങ്കെടുത്തു
ന്യൂഡൽഹി: ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമാക്കി പാക്കിസ്ഥാൻ ആക്രമണത്തിന് ശ്രമിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. പാക് ആക്രമണങ്ങളെയെല്ലാം ഇന്ത്യ തകർത്തു. പാക്കിസ്ഥാൻ ആക്രമണത്തിന്‍റെ തെളിവുകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. പാക്കിസ്ഥാന് അതേ തീവ്രതയിലാണ് ഇന്ത്യ മറുപടി നൽകിയത്. മോർട്ടാറുകളും പ്രഹരശേഷി കൂടിയ ആയുധങ്ങളും ഉപയോഗിച്ച് കുപ്‌വാര, ഉറി, പൂഞ്ച്. രജോറി ജില്ലകളിൽ പാക് വെടിവയ്പ്പുണ്ടായി. 16 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. പ്രശ്നങ്ങൾ വഷളാക്കാൻ ഇന്ത്യ ശ്രമിക്കുന്നില്ല. പാക് പ്രകോപനങ്ങൾക്ക് അതേ അളവിൽ മറുപടി നൽകുന്നത് മാത്രമാണ് ചെയ്യുന്നത്. ഭീകര ക്യാംപുകളിൽ മാത്രമാണ് ആക്രമണം നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമിക സിങ്, സോഫിയ ഖുറേഷി എന്നിവരും പങ്കെടുത്തു
