അദാനി ഹിൻഡൻബർ​ഗ് റിപ്പോർട്ട്: സെബിയുടെ അന്വേഷണം തൃപ്തികരമെന്ന് വിദഗ്ധ സമിതി

അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ സെബിക്ക് സുപ്രീംകോടതി ഓഗസ്റ്റ് 14 വരെ സമയം അനുവദിച്ചു
അദാനി ഹിൻഡൻബർ​ഗ് റിപ്പോർട്ട്: സെബിയുടെ അന്വേഷണം തൃപ്തികരമെന്ന് വിദഗ്ധ സമിതി
Updated on

ന്യൂഡൽഹി: അദാനി-ഹിൻഡൻബർഗ് വിഷയത്തിൽ സെബിക്ക് (Securities and Exchange Board of India) ക്ലീൻ ചിറ്റ് നൽകി സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി. സെബിക്ക് വീഴ്ച്ച വന്നിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ സെബിയുടെ അന്വേഷണം തൃപ്തികരമാണെന്നും സമിതി കോടതിയെ അറിയിച്ചു.

അതേസമയം അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിലെ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കാൻ സെബിക്ക് സുപ്രീംകോടതി ഓഗസ്റ്റ് 14 വരെ സമയം അനുവദിച്ചു. 2 മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു കോടതി മാർച്ചിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 6 മാസം സമയം കൂടി നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സെബി കോടതിയെ സമീപിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com