കേന്ദ്ര ബജറ്റ് നിർദേശങ്ങളിൽ കോളടിച്ചത് ബിഹാറിന്

മറ്റൊരു സംസ്ഥാനത്തിനും പ്രത്യേക പദ്ധതികളോ നിക്ഷേപങ്ങളോ പ്രഖ്യാപിക്കാത്ത കേന്ദ്ര ബജറ്റിൽ ബിഹാറിനു മാത്രം പ്രത്യേക പരിഗണന
Prime Minister Narendra Modi with Bihar Chief Minister Nitish Kumar
പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പംFile photo
Updated on

ന്യൂഡൽഹി: മറ്റൊരു സംസ്ഥാനത്തിനും പ്രത്യേക പദ്ധതികളോ നിക്ഷേപങ്ങളോ പ്രഖ്യാപിക്കാത്ത കേന്ദ്ര ബജറ്റിൽ ബിഹാറിനു മാത്രം പ്രത്യേക പരിഗണന.

സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.

അവയിൽ പ്രധാനപ്പെട്ടവ ചുവടെ:

  • 2014നു ശേഷം സ്ഥാപിച്ച അഞ്ച് ഐഐടികളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. പ്രത്യേക പരിഗണന ബിഹാറിലെ പറ്റ്ന ഐഐടിക്ക്

  • ബിഹാറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾ സ്ഥാപിക്കും.

  • ബിഹാറിലെ പറ്റ്ന വിമാനത്താവളത്തിന്‍റെ ശേഷി വർധിപ്പിക്കും.

  • ബിഹാറിൽ ബ്രൗൺ ഫീൽഡ് വിമാനത്താവളം സ്ഥാപിക്കും.

  • ബിഹാറിലെ മിഥിലാഞ്ചൽ മേഖലയിൽ ജലസേചന പദ്ധതി.

  • ഭക്ഷ്യ സംസ്കരണ മേഖലയെ ഉദ്ദേശിച്ച് ബിഹാറിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.

  • താമര കൃഷിക്ക് ബിഹാറിൽ പ്രത്യേക ബോർഡും പരിശീലന പദ്ധതിയും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com