ട്രെയിനുകളിൽ പ്രത്യേക പരിശോധന; തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതണം

ടിക്കറ്റ് പരിശോധനാ ജീവനക്കാർക്ക് ടിടിഇ ആപ്പ് ഉപയോഗിക്കാനുള്ള അധികാരവും ഡ്രൈവിന്‍റെ ഭാഗമായി നൽകും.
Special inspections on trains; carry identification documents

ട്രെയിനുകളിൽ പ്രത്യേക പരിശോധന; തിരിച്ചറിയൽ രേഖകൾ കൈയിൽ കരുതണം

Updated on: 

തിരുവനന്തപുരം: പ്രത്യേക ടിക്കറ്റ് പരിശോധനാ ഡ്രൈവിന് ഒരുങ്ങി റെയ്ൽവേ. കൺസെഷൻ നിരക്കുകൾ, ഫിക്സഡ് റിസർവേഷൻ ക്വാട്ടകൾ, റെയ്ൽവേ പാസുകൾ എന്നിവയിലൂടെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ പ്രത്യേക പരിശോധന ഒക്റ്റോബർ 1 മുതലാണ് ആരംഭിക്കുക. ഒക്റ്റോബർ 31 വരെ സെൻട്രൽ റെയ്ൽവേ ശൃംഖലയിലുടനീളം ഡ്രൈവ് നടക്കും. ലോക്കൽ ട്രെയ്നുകളും പരിശോധനയിൽ ഉൾപ്പെടും.

ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് പുറമെ ഇളവുകൾ, റിസർവേഷൻ ക്വാട്ടകൾ, റെയ്‌ൽവേ പാസുകൾ എന്നിവ ഉപയോഗിക്കുന്ന യാത്രക്കാർ അവയ്ക്ക് യോഗ്യരാണോയെന്ന് പരിശോധിക്കും. ടിക്കറ്റ് പരിശോധനാ ജീവനക്കാർക്ക് ടിടിഇ ആപ്പ് ഉപയോഗിക്കാനുള്ള അധികാരവും ഡ്രൈവിന്‍റെ ഭാഗമായി നൽകും. കൺസഷൻ ടിക്കറ്റുകളിലോ റിസർവേഷൻ ക്വാട്ടയിലോ യാത്ര ചെയ്യുന്നവർ യോഗ്യത തെളിയിക്കാനാവശ്യമായ യഥാർഥ തിരിച്ചറിയൽ രേഖ കൈയിൽ സൂക്ഷിക്കണം.

ആധാർ, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഫോട്ടോ ഐഡന്‍റിറ്റി കാർഡ്, കേന്ദ്ര, സംസ്ഥാന സർക്കാർ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, അംഗീകൃത സ്കൂൾ അല്ലെങ്കിൽ കോളെജ് നൽകിയ ഫോട്ടോ പതിച്ച വിദ്യാർഥി തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച ദേശസാൽകൃത ബാങ്ക് പാസ്ബുക്ക്, ലാമിനേറ്റഡ് ഫോട്ടോയുള്ള ബാങ്ക് നൽകിയ ക്രെഡിറ്റ് കാർഡ് എന്നിവയുടെ യഥാർഥ രേഖയാണ് കരുതേണ്ടത്. ഇ-പാസ് അല്ലെങ്കിൽ പ്രിവിലെജ് ടിക്കറ്റ് ഓർഡർ (പി‌ടി‌ഒ) ഉപയോഗിച്ച് യാത്ര ചെയ്യുന്നവരും രേഖകൾ ഹാജരാക്കണം.

logo
Metro Vaartha
www.metrovaartha.com