മധുരയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈയ്സ് ജെറ്റിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

160 യാത്രക്കാരും 7 ജിവനക്കാരുമായി യാത്രയാരംഭിച്ച സ്പൈയ്സ് ജെറ്റ് എസ്‌ജി23 വിമാനമാണ് തിരിച്ചിറക്കിയത്
SpiceJet flight from Madurai to Dubai diverted to Chennai after technical snag

മധുരയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈയ്സ് ജെറ്റിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

Updated on

ദുബായ്: മധുരയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട സ്പൈയ്സ് ജെറ്റ് വിമാനത്തിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്. യാത്രാ മധ്യേ സാങ്കേതിക തകരാർ കണ്ടെത്തിയതോടെയാണ് അടിയന്തര നടപടി. 160 യാത്രക്കാരും 7 ജിവനക്കാരുമായി യാത്രയാരംഭിച്ച സ്പൈയ്സ് ജെറ്റ് എസ്‌ജി23 വിമാനമാണ് തിരിച്ചിറക്കിയത്.

സാങ്കേതിക തകരാറുമൂലമാണ് വിമാനം വഴിതിരിച്ചുവിട്ടതെന്നും എന്നാൽ ഇതൊരും അടിയന്തര ലാൻഡിങ് അല്ലെന്നുമാണ് വിമാന കമ്പനി വ്യക്തമാക്കുന്നത്. തകരാറുകൾ പരിഹരിച്ച ശേഷം വിമാനം ‍വീണ്ടും യാത്രയാരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com