സാമ്പത്തിക പ്രതിസന്ധി: സ്പൈസ് ജെറ്റിൽ കൂട്ടപിരിച്ചു വിടൽ

‌30 വിമാന സർവ്വീസുകളാണ് സ്പൈസ് ജെറ്റ് നടത്തിവരുന്നത്
സാമ്പത്തിക പ്രതിസന്ധി: സ്പൈസ് ജെറ്റിൽ കൂട്ടപിരിച്ചു വിടൽ

ബംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സ്പൈസ് ജെറ്റ് ജീവനക്കാരെ പിരിച്ചുവിടുന്നു. 15 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനം. ഇതോടെ 1,400 ത്തോളം പേർക്ക് ജോലി നഷ്ടമാകും.

‌30 വിമാന സർവ്വീസുകളാണ് സ്പൈസ് ജെറ്റ് നടത്തിവരുന്നത്. നിലവിൽ 9000 ത്തോളം ജോലിക്കാരാണ് സ്പൈസ് ജെറ്റിനുള്ളത്. 60 കോടി രൂപ ഇപ്പോൾ ജീവനക്കാരുടെ ശമ്പള ഇനത്തിൽ കമ്പനി ചെലവാക്കുന്നുണ്ട്. വർഷം നൂറുകോടി രൂപ ലാഭിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് ഇത്. പലർക്കും പിരിച്ചുവിടൽ നോട്ടീസുകൾ ലഭിച്ചുകൊണ്ടിരിക്കുന്നതിനായി ജീവനക്കാരിൽ ചിലർ പറഞ്ഞു. മാസങ്ങളായി സ്പൈസ് ജെറ്റിൽ ശമ്പളം വൈകുന്ന സാഹചര്യമുണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.