

മാൽപെ-കൊച്ചി കപ്പൽശാലയിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ അറസ്റ്റിൽ
മംഗളുരൂ: ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തിയ നൽകിയ കേസിൽ ഒരാൾ കൂടി ഉഡുപ്പി പൊലീസിന്‍റെ പിടിയിലായി. മാൽപെ-കൊച്ചി കപ്പൽശാല ലിമിറ്റഡിലെ ജീവനക്കാരൻ ഹിരേന്ദ്ര കുമാർ എന്ന ഭരത്കുമാർ ഖദായതയെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഗുജറാത്ത് ആനന്ദ് താലൂക്കിലെ കൈലാസ് നഗർ സ്വദേശിയാണ്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കഴിഞ്ഞദിവസം ആദ്യം ഉത്തർപ്രദേശ് സ്വദേശികളായ രോഹിത്, സാന്ത്രി എന്നിവരേ അറസ്റ്റ് ചെയ്തതിരുന്നു.
ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.ഇന്ത്യൻ നാവികസേനയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ വാട്സ് ആപ്പ് വഴി പാക്കിസ്ഥാനുമായി പങ്കുവെച്ചുവെന്നാണ് പൊലീസ് കണ്ടെത്തൽ. ഇവർക്ക് ഇതിന് പണവും ലഭിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.