ഡൽഹിയിലെത്തി ശ്രീലങ്കൻ പ്രധാനമന്ത്രി; മോദിയുമായി കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രിയായതിനു ശേഷമുള്ള ഹരിണിയുടെ ആദ‍്യ ഇന്ത‍്യ സന്ദർശനമാണിത്
sri lanka prime minister arrived in india

ഹരിണി അമരസൂര‍്യ

Updated on

ന‍്യൂഡൽഹി: ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര‍്യ ഡൽഹിയിലെത്തി. ത്രിദിന സന്ദർശനത്തിനു വേണ്ടിയാണ് ഹരിണി ഡൽഹിയിലെത്തിയത്. പ്രധാനമന്ത്രിയായതിനു ശേഷമുള്ള ഹരിണിയുടെ ആദ‍്യ ഇന്ത‍്യ സന്ദർശനം കൂടിയാണിത്.

പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര‍്യ മന്ത്രി എസ്. ജയശങ്കർ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയേക്കും. വ‍്യാപാരം, നിക്ഷേപം, വികസനം എന്നീ വിഷയങ്ങളും ചർച്ചയായേക്കുമെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com