ഒൻപത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്ത് ശ്രീലങ്കൻ നാവികസേന

അറസ്റ്റിലായവർ ഏതു സംസ്ഥാനക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല.
Representative image

പ്രതീകാത്മക ചിത്രം

Updated on

കൊളംബോ: അന്താരാഷ്ട്ര സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഒൻപത് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റു ചെയ്തു. ദീർഘകാലമായി ഇന്ത്യയും ശ്രീലങ്കയും തമ്മിൽ മത്സ്യത്തൊഴിലാളികളുടെ വിഷയത്തിൽ പ്രശ്നം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ അറസ്റ്റ്.

ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ 50ലധികം മത്സ്യബന്ധന ബോട്ടുകൾ മീൻപിടിത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത് നാവികസേന കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ നീക്കത്തിലാണ് ഒൻപത് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. അറസ്റ്റിലായവരെ തുടർനടപടികൾക്കായി മാന്നാർ ഫിഷറീസ് ഇൻസ്പെക്റ്റർക്ക് കൈമാറി. അറസ്റ്റിലായവർ ഏതു സംസ്ഥാനക്കാരാണെന്ന വിവരം ലഭ്യമായിട്ടില്ല.

ഈ വർഷം സമുദ്രാതിർത്തി ലംഘിച്ചുവെന്ന് ആരോപിച്ച് 128 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കൻ നാവികസേന ഇതുവരെ അറസ്റ്റു ചെയ്തത്. കൂടാതെ 18 ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. സമുദ്രാതിർത്തി ലംഘിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും മത്സ്യത്തൊഴിലാളികൾ അറസ്റ്റിലാവുന്നത് പതിവാണ്.

logo
Metro Vaartha
www.metrovaartha.com