ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തുന്നു

ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണിത്
Sri Lankan President Anura Kumara Dissanayake india visit
അനുര കുമാര ദിസനായകെ
Updated on

ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ ഡിസംബർ 15ന് ഇന്ത്യയിലെത്തുന്നു. 3 ദിവസത്തെ സന്ദർശനത്തിനായി ദിസനായകെ ഞായറാഴ്ച ഇന്ത്യയിലെത്തും എന്ന് ലങ്കൻ സർക്കാർ അറിയിച്ചു.

പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള ദിസനായകെയുടെ ആദ്യ വിദേശ സന്ദർശനമാണിത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പ്രസിഡന്‍റ് ദ്രൗപതി മുർമുവുമായും ദിസനായകെ കൂടിക്കാഴ്ച നടത്തും.

വിദേശകാര്യമന്ത്രി വിജിത ഹെറാത്ത്, ധനകാര്യ ഉപമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്ന് ലങ്കൻ സർക്കാർ വക്താവ് പറഞ്ഞു. ഇന്ത്യ സന്ദർശനത്തിന് ശേഷംചൈനയിലേക്കുംപോകുന്നുണ്ട്. എന്നാൽ ചൈനീസ് സന്ദർശനത്തിന്‍റെ തീയതി പ്രഖ്യാപിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com