ലങ്കയ്ക്ക് ഇന്ത്യൻ കൈത്താങ്ങ്; 38,000 മെട്രിക് ടണ്‍ ഇന്ധനം നൽകി

മാര്‍ച്ച് 15മുതല്‍ ശ്രീലങ്കയില്‍ ഇന്ധനത്തിന് ക്വാട്ട ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
Sri Lankan President Dissanayake thanks Indian PM Modi for fuel shipment

ലങ്കയ്ക്ക് ഇന്ത്യൻ കൈത്താങ്ങ്; 38,000 മെട്രിക് ടണ്‍ ഇന്ധനം നൽകി

Updated on

കൊളംബോ: പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂലം ഇന്ധന പ്രതിസന്ധി അനുഭവിക്കുന്ന ശ്രീലങ്കയ്ക്ക് പ്രശ്‌നം ലഘൂകരിക്കാന്‍ 38,000 മെട്രിക് ടണ്‍ എണ്ണ വഹിക്കുന്ന കപ്പല്‍ അയച്ചതിന് ശ്രീലങ്കന്‍ പ്രസിഡന്‍റ് അനുര കുമാര ദിസനായകേ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞു. വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്‍റെ പിന്തുണയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ലങ്ക ഐഒസി (എല്‍ഐഒസി) എന്നിവയുടെ ഏകോപനത്തിലൂടെ അടിയന്തര സഹായമായി 20,000 മെട്രിക് ടണ്‍ ഡീസലും 18,000 മെട്രിക് ടണ്‍ പെട്രോളും അടങ്ങുന്ന 38,000 മെട്രിക് ടണ്‍ ഇന്ധനമാണു ശനിയാഴ്ച കൊളംബോയില്‍ എത്തിച്ചത്.

'മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്ക നേരിടുന്ന ഇന്ധന വിതരണത്തിലെ തടസങ്ങളെക്കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി. കൊളംബോയില്‍ 38,000 മെട്രിക് ടണ്‍ ഇന്ധനം എത്തിയെന്ന് ' ദിസനായകെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. മാര്‍ച്ച് 15മുതല്‍ ശ്രീലങ്കയില്‍ ഇന്ധനത്തിന് ക്വാട്ട ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പൂഴ്ത്തിവെപ്പ് തടയുന്നതിനാണ് നടപടി സ്വീകരിച്ചത്.

logo
Metro Vaartha
www.metrovaartha.com