അണ്ണാമലൈക്കെതിരേ സ്റ്റാലിന്‍റെ മാനനഷ്ടക്കേസ്

മന്ത്രി ഉദയനിധി, കനിമൊഴി എം പി എന്നിവരും അണ്ണാമലൈക്കെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു
അണ്ണാമലൈക്കെതിരേ സ്റ്റാലിന്‍റെ മാനനഷ്ടക്കേസ്
Updated on

ചെന്നൈ: അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയ്ക്കെതിരേ മാനനഷ്ട കേസ് ഫയൽ ചെയ്‌തു.

'ഡിഎംകെ ഫയൽസ്' എന്ന പേരിൽ പുറത്തുവിട്ട വിഡിയോയിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതായി ഹർജിയിൽ പറയുന്നു.

മന്ത്രി ഉദയ നിധി, കനിമൊഴി എം പി എന്നിവരും അണ്ണാമലൈക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com