
ഹരിദ്വാറിലെ മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്
ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ മൻസ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഞായറാഴ്ച രാവിലെയോടെയായിരുന്നു അപകടം.
ക്ഷേത്രത്തിലേക്കുള്ള പടിക്കെട്ടിലാണ് തിക്കും തിരക്കുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. പരുക്കേറ്റവരെ ആംബുലൻസുകളിൽ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.