
ഗോവയില്‍ ക്ഷേത്രോത്സവത്തിനിടെ തിക്കും തിരക്കും: ഏഴ് പേര്‍ മരിച്ചു, 80ലധികം പേര്‍ക്ക് പരിക്ക്
പനാജി: ശനിയാഴ്ച പുലര്‍ച്ചെ വടക്കന്‍ ഗോവയിലെ ഷിര്‍ഗാവോ ഗ്രാമത്തില്‍ ശ്രീ ലൈരായ് ദേവി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും ഏഴ് പേര്‍ മരിക്കുകയും 80ലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രികളിലേക്കു മാറ്റി.
ഗോവ, മഹരാഷ്ട്ര, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു ഭക്തര്‍ ചടങ്ങിനെത്തിയിരുന്നു. അപകടത്തില്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും ദുഖം രേഖപ്പെടുത്തി.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നു ഗോവ മുഖ്യമന്ത്രി അറിയിച്ചു. വന്‍ ജനക്കൂട്ടവും, നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതുമാണു അപകടത്തിനു കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വന്‍ ജനക്കൂട്ടവും, നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതുമാണു അപകടത്തിനു കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.