ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപ്പയുടെ കേഡർ മാറ്റത്തിന് സ്റ്റേ

ശിൽപ്പ അടക്കം എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി.
Stay on cadre change of IPS officer D. Shilpa

ഡി. ശിൽപ്പ

Updated on

ന്യൂഡൽഹി: കേരള കേഡറിലുളള ഐപിഎസ് ഉദ്യോഗസ്ഥ ഡി. ശിൽപ്പയെ കർണാടക കേഡറിലേക്കു മാറ്റണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്ര സർക്കാർ നൽകിയ ഹർജിയിലാണ് ഉത്തരവ്. കേഡർ മാറ്റം നിലവിൽ പ്രായോഗികമല്ലെന്നാണ് കേന്ദ്ര നിലപാട്.

ശിൽപ്പ അടക്കം എതിർകക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് നൽകി. കേസിൽ പിന്നീട് വിശദമായ വാദം കേൾക്കും. 2015ൽ കേഡർ നിർണയിച്ചപ്പോഴുളള പിഴവുമൂലമാണ്, കര്‍ണാടക സ്വദേശിനിയായ താൻ കർണാടക കേഡറിൽ ഉൾപ്പെടാതെ പോയതെന്നായിരുന്നു ഡി. ശിൽപ്പയുടെ വാദം. ഇത് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

കേരള കേഡറില്‍ ഉള്‍പ്പെടുത്തിയത് തെറ്റായിട്ടാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ജൂലൈയിൽ കേഡ‍ർ മാറ്റത്തിന് ഉത്തരവിട്ടത്.

കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന്‍റെ മാനദണ്ഡങ്ങൾ പാലിച്ചാണ് കേഡർ അനുവദിച്ചതെന്നാണ് കേന്ദ്ര സർക്കാരിന്‍റെ നിലപാട്. കേന്ദ്രത്തിന്‍റെ അപ്പീലിൽ മറുപടി നൽകാൻ ശിൽപ്പയ്ക്ക് നാല് ആഴ്ചത്തെ സമയം കോടതി നൽകിയിട്ടുണ്ട്. ജസ്റ്റിസുമാരായ വിക്രം നാഥ്‌, സന്ദീപ് മേത്ത എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com