ബിഹാറിലെ ജാതി സർവേയ്ക്ക് സ്റ്റേ

ജാതി സർവെ ജാതി സെൻസസിനു സമാനം. സെൻസസ് നടത്താൻ അവകാശം കേന്ദ്ര സർക്കാരിനു മാത്രം: പറ്റ്ന ഹൈക്കോടതി
ബിഹാറിലെ ജാതി സർവേയ്ക്ക് സ്റ്റേ
Updated on

ന്യൂഡൽഹി: ബിഹാറിൽ നിതീഷ്‌കുമാർ സർക്കാർ ആരംഭിച്ച ജാതി സർവേയ്ക്ക് പറ്റ്ന ഹൈക്കോടതി തടഞ്ഞു. ജാതി സർവെ ജാതി സെൻസസിന് സമാനമാണെന്ന് കോടതി വിലയിരുത്തി. സെൻസസ് നടത്താൻ കേന്ദ്രത്തിന് മാത്രമേ അവകാശമുള്ളൂമെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി.

കഴിഞ്ഞ ജനുവരി ഏഴിനാണ് ബിഹാറിൽ സംസ്ഥാന സർക്കാർ ജാതി സർവേ തുടങ്ങിയത്. രാജ്യത്ത് ജാതി സെൻസസ് ഏർപ്പെടുത്തണമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ബിഹാറിൽ സർവേ നടത്താൻ തീരുമാനിക്കുകയായിരുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജാതി സെൻസസ് പൂർത്തിയാക്കാനുള്ള ശ്രമിത്തിനിടെയാണ് കോടതിയുടെ ഇടപെടൽ. ഒഡീഷയിലും സംസ്ഥാന സർക്കാർ ജാതി സർവെ തുടങ്ങിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com