ലോക്സഭാ തെരഞ്ഞെടുപ്പ്; ആദ്യ ഫലങ്ങളിൽ അടി പതറി ഓഹരി വിപണി, വൻ ഇടിവ്

വൻ ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ ചുവടുപിടിച്ച് ഇന്നലെ ഓഹരി വിപണിയിൽ വൻ മുന്നേറ്റമുണ്ടായിരുന്നു
stock market down in the  effect of loksabha election result
ഓഹരി വിപണിയിൽ വൻ ഇടിവ്
Updated on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങളെ മറികടന്ന് ഇന്ത്യ സഖ്യം വ്യക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുന്ന സാഹചര്യത്തിൽ ഓഹരി വിപണിയിൽ വൻ ഇടിവ്. വൻ ഭൂരിപക്ഷത്തോടെ എൻഡിഎ അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുടെ ചുവടുപിടിച്ച് ഇന്നലെ ഓഹരി വിപണിയിൽ വൻ മുന്നേറ്റമുണ്ടായിരുന്നു.

ഇതിനെ മറികടന്നാണ് ആദ്യ ഫലങ്ങളിൽ ഇന്ത്യ മുന്നണി ഒപ്പത്തിനൊപ്പമെത്തിയത്. ഇതിന്‍റെ പ്രതിഫലനമാണ് ഓഹരി വിപണിയിൽ പ്രത്യക്ഷമായത്. റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ ഓഹരി വിപണി ഇന്ന് കനത്തവിൽപ്പന സമ്മർദ്ദമാണ് നേരിടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com