
മുംബൈ: നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്‍റെ 42-ാം നിലയിൽ നിന്ന് കല്ലുകളുരുണ്ട് വീണ് 2 പേർക്ക് ദാരുണാന്ത്യം. മുംബൈയിലെ വോർളിയിൽ ഇന്നലെ രാത്രി 9.40 ഓടെയായിരുന്നു സംഭവം.
കെട്ടിടത്തിന്‍റെ സമീപം നിർത്തിയിട്ടിരുന്ന നിരവധി കാറുകൾക്ക് സാരമായി നാശനഷ്ടമുണ്ടായി. ജോലിക്കഴിഞ്ഞ് ചായ കുടിക്കാനിറങ്ങിയ നിർമാണ തെഴിലാളികളുടെ മുകളിലേക്കാണ് കല്ല് പതിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.