

തെരുവുനായ ശല്യം; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച
file image
ന്യൂഡൽഹി: തെരുവുനായ ആക്രമണത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ സുപ്രീംകോടതി. വെള്ളിയാഴ്ചയാവും ഉത്തരവ് പുറപ്പെടുവിക്കുക.സംസ്ഥാന ചീഫ് സെക്രട്ടറിമാർ ഹാജരായി നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാവും ഉത്തരവിടുക.
കേസിൽ മൃഗസംരക്ഷണ വകുപ്പിനെ കക്ഷി ചേർക്കും. പൊതുവിടങ്ങളിൽ തെരുവുനായകൾക്ക് ഭക്ഷണം നൽകുന്നതടക്കം പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാവാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും കേരളത്തിന് വേണ്ടി തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിശ്വാളാണ് ഹാജരായത്.