ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞ് മാതാപിതാക്കൾ; കാവലായി തെരുവുനായകൾ

രാത്രി മുഴുവൻ ഒന്ന് കുരയ്ക്കുകയോ ഒച്ചവയ്ക്കുയോ ചെയ്യാതെ നായ്ക്കൾ‌ കുഞ്ഞിന് കാവലിരുന്നു
stray dogs saved newborn left abandoned in Bengal

ചോരക്കുഞ്ഞിനെ വലിച്ചെറിഞ്ഞ് മാതാപിതാക്കൾ; കാവലായി തെരുവുനായകൾ

Representative image
Updated on

കോൽ‌ക്കത്ത: തെരുവുനായ്ക്കളെക്കുറിച്ച് എപ്പോഴും കേൾക്കുന്നത് ഭീകരമായ കഥകളാണ്. എന്നാൽ ഇപ്പോഴിതാ പശ്ചിമ ബംഗാളിൽ നിന്നും വരുന്ന വാർത്ത വ്യത്യസ്ഥമാണ്. ജനിച്ചിട്ട് മണിക്കൂറുകൾ പോലും ആവാത്ത പിഞ്ചുകുഞ്ഞിനെ അജ്ഞാതർ കൊടും തണുപ്പിൽ ഉപേക്ഷിച്ചപ്പോൾ കാവലായത് ഒരു കൂട്ടം തെരുവുനായ്ക്കളാണ്.

രക്ഷാ പ്രവർത്തകർ എത്തും വരെ കുഞ്ഞിന് കാവലും കൊടും തണുപ്പിൽ ചൂടും പകർന്നാണ് തെരുവുനായകൾ ചുറ്റും നിന്നത്. നാദിയ ജില്ലയിലെ ഒരു റെയിൽവേ തൊഴിലാളി കോളനിയിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയതെന്ന് റിപ്പോർട്ടുണ്ട്.

രാത്രി മുഴുവൻ ഒന്ന് കുരയ്ക്കുകയോ ഒച്ചവയ്ക്കുയോ ചെയ്യാതെ നായ്ക്കൾ‌ കുഞ്ഞിന് കാവലിരുന്നു. പ്രദേശവാസിയാണ് കുഞ്ഞിനെ ആദ്യം കാണുന്നത്. നായ്ക്കൾ കൂടി നിൽക്കുന്നത് കണ്ട് ചെന്ന് നോക്കിയപ്പോഴാണ് കുഞ്ഞിനെ കാണുന്നത്. തുടർന്ന് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

ജോലിക്കായി പുറത്തിറങ്ങുമ്പോൾ ഓടിച്ചിട്ട് ആക്രമിക്കാറുള്ള അതേ നായ്ക്കളാണ് പിഞ്ചുകുഞ്ഞിന് കാവലായതെന്നത് അത്ഭുതപ്പെടുത്തിയെന്നാണ് പ്രദേശവാസികൾ പ്രതികരിച്ചു. മാതാപിതാക്കളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com