വാരാണസിയിൽ ഇനി കുപ്പിവെള്ളത്തിന് 50 രൂപ അധികം; കാലിക്കുപ്പി കൊടുത്താൽ പണം തിരികെ

പു​രാ​ത​ന​ന​ഗ​ര​ത്തി​ലും ഗം​ഗാ​തീ​ര​ത്തും സ​ഞ്ചാ​രി​ക​ളും തീ​ർ​ഥാ​ട​ക​രും അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ച്ച പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ കു​ന്നു​കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഇ​ട​പെ​ട​ൽ
വാരാണസിയിൽ ഇനി കുപ്പിവെള്ളത്തിന് 50 രൂപ അധികം; കാലിക്കുപ്പി കൊടുത്താൽ പണം തിരികെ

വാ​രാ​ണ​സി: ഒ​രു പാ​ക്ക​റ്റ് ചി​പ്സ് വാ​ങ്ങി​യാ​ൽ ക​ട​യു​ട​മ 50 രൂ​പ അ​ധി​ക​മാ​യി വാ​ങ്ങും. ചി​പ്സ് ക​ഴി​ച്ച​ശേ​ഷം കാ​ലി​യാ​യ പാ​ക്ക​റ്റ് തി​രി​കെ ക​ട​യു​ട​മ​യ്ക്കു ന​ൽ​കി​യാ​ൽ നേ​ര​ത്തേ വാ​ങ്ങി​യ 50 രൂ​പ തി​രി​കെ ല​ഭി​ക്കും. ക്ഷേ​ത്ര​ന​ഗ​ര​മാ​യ വാ​രാ​ണ​സി​യെ പ്ലാ​സ്റ്റി​ക് ര​ഹി​ത​മാ​ക്കാ​ൻ ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ പു​തി​യ മാ​ർ​ഗ​മാ​ണി​ത്.

പ്ലാ​സ്റ്റി​ക് പാ​ക്ക​റ്റു​ക​ൾ മാ​ത്ര​മ​ല്ല, കു​പ്പി​വെ​ള്ളം വാ​ങ്ങി​യാ​ലും നി​ങ്ങ​ൾ ക​രു​ത​ൽ നി​ക്ഷേ​പ​മാ​യി 50 രൂ​പ ന​ൽ​കേ​ണ്ടി വ​രും. കാ​ലി​പാ​ക്ക​റ്റോ ബോ​ട്ടി​ലോ തി​രി​കെ ന​ൽ​കു​മ്പോ​ൾ 50 രൂ​പ തി​രി​കെ​ക്കൊ​ടു​ത്തി​ല്ലെ​ങ്കി​ൽ ക​ട​ക്കാ​ര​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും ന​ഗ​ര​സ​ഭ.

ഗം​ഗാ​തീ​ര​ത്ത് ദ​ശാ​ശ്വ​മേ​ധ മേ​ഖ​ല​യി​ലെ മു​ഴു​വ​ൻ ക​ട​യു​ട​മ​ക​ൾ​ക്കും ന​ഗ​ര​സ​ഭ ഇ​തു​സം​ബ​ന്ധി​ച്ച് രേ​ഖാ​മൂ​ലം നി​ർ​ദേ​ശം ന​ൽ​കി. പു​രാ​ത​ന​ന​ഗ​ര​ത്തി​ലും ഗം​ഗാ​തീ​ര​ത്തും സ​ഞ്ചാ​രി​ക​ളും തീ​ർ​ഥാ​ട​ക​രും അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ച്ച പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ കു​ന്നു​കൂ​ടു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ഗ​ര​സ​ഭ​യു​ടെ ഇ​ട​പെ​ട​ൽ.

2014ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​രാ​ണ​സി​യു​ടെ എം​പി​യാ​യ​തോ​ടെ കാ​ശി​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നു നി​ര​വ​ധി പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​ൽ പ്ര​ധാ​ന​മാ​യി​രു​ന്നു ശു​ചി​ത്വ പ​ദ്ധ​തി. 2014 ഒ​ക്റ്റോ​ബ​ർ ര​ണ്ടി​ന് അ​സി ഘ​ട്ടി​ൽ സ്വ​യം തൂ​മ്പ​യെ​ടു​ത്ത് മാ​ലി​ന്യം നീ​ക്കി പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ ശു​ചി​ത്വ പ്ര​ചാ​ര​ണ​ത്തി​നു തു​ട​ക്ക​മി​ട്ടു.

ഗം​ഗ​യും തീ​ര​വും പ്ലാ​സ്റ്റി​ക് ര​ഹി​ത​മാ​ക്കു​ക എ​ന്ന​താ​ണു പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്നു വാ​രാ​ണ​സി മു​നി​സി​പ്പ​ൽ ക​മ്മി​ഷ​ണ​ർ ഷി​പു ഗി​രി പ​റ​ഞ്ഞു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ വെ​ള്ള​വും അ​ന്ത​രീ​ക്ഷ​വും മ​ണ്ണും മ​ലി​ന​മാ​ക്കു​ന്നു​ണ്ടെ​ന്നും ഷി​പു ഗി​രി.

Trending

No stories found.

Latest News

No stories found.