ജ്ഞാനേഷ് കുമാറിനെ മാറ്റണം; ഇന്ത‍്യാസഖ‍്യത്തിന്‍റെ പ്രതിഷേധ റാലിയിൽ വിദ‍്യാർഥി സംഘടനകൾ അടക്കമുള്ളവർ പങ്കെടുക്കും

നവംബർ ഒന്നിന് ന‍്യൂഡൽഹിയിലാണ് ഇന്ത‍്യാസഖ‍്യം പ്രതിഷേധ റാലി സംഘടിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നത്
student organizations and others will participate in the INDIA alliance's protest rally

ജ്ഞാനേഷ് കുമാറിനെ മാറ്റണം; ഇന്ത‍്യാസഖ‍്യത്തിന്‍റെ പ്രതിഷേധ റാലിയിൽ വിദ‍്യാർഥി സംഘടനകൾ അടക്കമുള്ളവർ പങ്കെടുക്കും

Updated on: 

ന‍്യൂഡൽഹി: മുഖ‍്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ‍്യപ്പെട്ട് ഇന്ത‍്യാസഖ‍്യം രാജ‍്യതലസ്ഥാനത്ത് നവംബർ ഒന്നിന് നടത്താനിരിക്കുന്ന പ്രതിഷേധ റാലിയിൽ വിദ‍്യാർഥി സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും പങ്കെടുക്കും. എല്ലാ പ്രതിഷേധങ്ങളും ഒന്നാണെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടിന് ഊന്നൽ‌ നൽകികൊണ്ടാണ് ഈ പുതിയ നീക്കം.

ജ്ഞാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ‍്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നതിനായി ഇന്ത‍്യാസഖ‍്യം സെപ്റ്റംബർ 29ന് ന‍്യൂഡൽഹിയിൽ യോഗം ചേർന്നിരുന്നു.

ആദ‍്യം പ്രതിപക്ഷ സഖ‍്യകക്ഷികളെ മാത്രം റാലിയിൽ ഉൾപ്പെടുത്താനാണ് തീരുമാനിച്ചതെങ്കിലും പിന്നീട് വിദ‍്യാർഥി സംഘടനകൾ അടക്കമുള്ളവരെ ഉൾപ്പെടുത്തുക‍യായിരുന്നു.

മറ്റു സന്നദ്ധ സംഘടനയിലെ അംഗങ്ങളും വിദ‍്യാർഥികളും റാലിയിൽ പങ്കെടുക്കുമെന്ന് തൃണമൂൽ കോൺഗ്രസ് രാജ‍്യസഭാംഗം ഡെറിക് ഒബ്രിയൻ പറഞ്ഞു. നവംബർ ഒന്നിന് നടക്കുന്ന റാലിയിൽ കോക്രോച്ച് ജനതാ പാർട്ടിക്ക് ക്ഷണം ലഭിക്കുമോ എന്ന കാര‍്യത്തിൽ വ‍്യക്തതയില്ല.

logo
Metro Vaartha
www.metrovaartha.com