ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തു

ആദിത്യയെ കുത്തി പരുക്കേല്‍പ്പിച്ചവർക്കെതിരേ വധശ്രമത്തിന് പൊലീസ് കേസെടുത്തു.
Student stabbed during Onam celebrations; Suspects arrested

ഓണാഘോഷത്തിനിടെ വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തു

Updated on

ബംഗളൂരു: ബംഗളൂരുവിൽ ഓണാഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ. പ്രതികളായ ആദിൽ, സുഹൈൽ, കെവിൻ, ആൽബിൻ, ശ്രീജു എന്നിവരാണ് പിടിയിലായത്. ബംഗളൂരു ആചാര്യ നഴ്‌സിങ് കോളെജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്.

ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ആദിത്യയെ കുത്തി പരുക്കേല്‍പ്പിച്ചവർക്കെതിരേ വധശ്രമത്തിന് പൊലീസ് കേസെടുത്തു. പരിപാടിക്കിടെ ഓണാഘോഷത്തിനിടെ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്.

തുടര്‍ന്ന് വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും ആദിത്യയ്ക്ക് കുത്തേൽക്കുകയുമായിരുന്നു. വയറിനാണ് കുത്തേറ്റത്. ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com