

സ്കൂളിൽ വച്ച് പ്ലസ് ടു വിദ്യാർഥിനി സ്വയം തീകൊളുത്തി മരിച്ചു
file image
ന്യൂഡൽഹി: ഡൽഹിയിൽ സ്കൂളിൽ വച്ച് 12-ാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഡൽഹിയിലെ കൃഷ്ണ നഗറിലുള്ള സർവോദയ കന്യാ വിദ്യാലയത്തിൽ വച്ച് 18 കാരി സ്വയം തീകൊളുത്തി മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം.
പെൺകുട്ടിയുടെ ബാഗിൽ നിന്ന് 3 കത്തുകൾ കിട്ടിയതായും പൊലീസ് അറിയിച്ചു. ഈ കത്ത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭ്യമല്ല. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.
പെൺകുട്ടക്ക് ഒരു പ്രണയമുണ്ടായിരുന്നെന്ന് സൂചന ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടി സന്തോഷവതിയായിട്ടണ് സ്കൂളിലേക്ക് പോയതെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നുമാണ് കുടുംബം പറയുന്നത്.