ജെഎൻയുവിൽ വിദ്യാർഥി സംഘർഷം: നിരവധിപേർക്ക് പരുക്ക്

ഇന്നലെ രാത്രിയാണ് ക്യാംപസിൽ സംഘർഷമുണ്ടായത്
students clash in jnu university
students clash in jnu university

ന്യൂഡൽഹി: ജെഎൻയു സർവ്വകലാശാല ക്യാമ്പസിൽ സംഘർഷം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ പെൺകുട്ടികളുൾപ്പെടെ നിരവധിപ്പേർക്ക് പരുക്കേറ്റു.

ഇന്നലെ രാത്രിയാണ് ക്യാംപസിൽ സംഘർഷമുണ്ടായത്. എബിവിപി പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് ഇടതുസംഘടനയുടെ ആരോപണം.

സംഭവത്തിൽ ദൃശങ്ങൾ പുറത്തുവന്നു. സൈക്കിൾ ഉൾപ്പെടെ എടുത്തെറിയുന്നതും വടികൊണ്ട് അടിക്കുന്നതും പുറത്തുവന്ന ദൃശങ്ങളിൽ കാണാം. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിഷയത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com