സർക്കാർ ഹോസ്റ്റലുകളിലെ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്ന് വിദ‍്യാർഥികൾ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

നിലവിൽ തമിഴ് നാട്ടിലെ സർക്കാർ ഹോസ്റ്റലുകളിൽ ചിക്കനും മട്ടണും തിങ്കളാഴ്ചകളിൽ ബിരിയാണിയുമാണ് നൽകിവരുന്നത്
Students demand inclusion of beef in government hostel menus; Minister says a decision will be taken after consideration.

സർക്കാർ ഹോസ്റ്റലുകളിലെ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്ന് വിദ‍്യാർഥികൾ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

Updated on

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ഹോസ്റ്റലുകളിലെ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്ന് വിദ‍്യാർഥികൾ. ഇക്കാര‍്യത്തിൽ ബന്ധപ്പെട്ട ഉദ‍്യോഗസ്ഥരുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് മന്ത്രി വന്നി അരസു വ‍്യക്തമാക്കി.

ഹോസ്റ്റലിൽ താമസിക്കുന്ന ഒരുവിഭാഗം വിദ‍്യാർഥികളിൽ നിന്നുമാണ് ഇത്തരത്തിലൊരു ആവശ‍്യമുയർന്നതെന്നും വിഷ‍യത്തിൽ വിദ‍്യാർഥികൾക്കിടയിൽ വ‍്യത‍്യസ്ത അഭിപ്രായമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. സൈദാപ്പേട്ടിലെ എംസി രാജ സോഷ‍്യൽ ജസ്റ്റിസ് ഹോസ്റ്റലിലെ സൗകര‍്യങ്ങൾ വിലയിരുത്തിയ ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ സർക്കാർ ഹോസ്റ്റലുകളിൽ ചിക്കനും മട്ടണും തിങ്കളാഴ്ചകളിൽ ബിരിയാണിയുമാണ് നൽകിവരുന്നതെന്ന് മന്ത്രി വ‍്യക്തമാക്കി. എന്നാൽ മട്ടൺ കഴിക്കാത്ത ഒരു വിഭാഗം വിദ‍്യാർഥികളാണ് ബീഫ് ഉൾപ്പെടുത്തണമെന്ന് ആവശ‍്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

വിദ‍്യാർഥികളുടെ അഭിപ്രായം പരിഗണിച്ച് മെനുവിൽ മാറ്റങ്ങൾ വരുത്തിവരുകയാണെന്നും ഉപ്പുമാവ്, സേമിയ കിച്ചടി പോലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കി പകരം ഇഡലിയും ദോശയും ഉൾപ്പെടുത്തിയെന്നും മന്ത്രി പറഞ്ഞു.

എന്നാൽ ഈ തീരുമാനത്തിനെ എതിർത്ത് പുതിയ തമിഴകം സ്ഥാപകനും പ്രസിഡന്‍റുമായ ഡോക്റ്റർ കെ. കൃഷ്ണസാമി രംഗത്തെത്തി. ഇത്തരം തീരുമാനങ്ങൾ ഗുരുതരമായ പ്രത‍്യാഘാതങ്ങളുണ്ടാക്കുമെന്നും പ്രോട്ടീനും വിറ്റാമിനും അടങ്ങിയ ഭക്ഷണങ്ങളാണ് വിദ‍്യാർഥികൾക്ക് ആവശ‍്യമെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com