വിദ‍്യാർഥികളെ മർദിച്ചു; ഗായകൻ മനോയുടെ മക്കൾക്കെതിരെ കേസ്

തമിഴ് ഗായകന്‍റെ മക്കളായ സഹീറും റഫീഖും ഒളിവിൽ
Students were beaten; Police case against Tamil singer Mano's children
വിദ‍്യാർഥികളെ മർദിച്ചു; തമിഴ് ഗായകൻ മനോയുടെ മക്കൾക്കെതിരെ പൊലീസ് കേസ്
Updated on

ചെന്നൈ: വിദ‍്യാർഥികളെ മദ‍്യ ലഹരിയിൽ മർദിച്ചെന്ന പരാതിയിൽ തമിഴ് ഗായകൻ മനോയുടെ മക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിൽ വച്ചുണ്ടായ തർക്കത്തെതുടർന്ന് മനോയുടെ മക്കളായ സഹീർ, റഫീഖ് എന്നിവർ സുഹ‍്യത്തുക്കളായ വിഘ്നേഷ്, ധർമ എന്നിവർക്കൊപ്പം ചേർന്ന് വിദ‍്യാർഥികളെ മർദിക്കുകയായിരുന്നു.

വധഭീഷണി, മർദനം, അസഭ‍്യം പറ‍യൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഘ്നേഷിനെയും ധർമയെയും വത്സരവാക്കം പൊലീസ് അറസ്റ്റ് ചെയ്തു.

സഹീറും റഫീഖും ഒളിവിലാണ്. സംഭവത്തിൽ പരുക്കേറ്റ വിദ‍്യാർഥികളെ കിൽപോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com