കൈക്കൂലിയായി 5 കിലോ 'ഉരുളക്കിഴങ്ങ്' ആവശ്യപ്പെട്ടു; സബ് ഇൻസ്പെക്‌ടർക്ക് സസ്പെൻഷൻ

സൗരിഖ് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഭവൽപൂർ ചാപുന്ന ചൗക്കിയിലെ സബ് ഇൻസ്പെക്‌ടർ രാം കൃപാൽ സിംഗിനെയാണ് സസ്പെന്‍റ് ചെയ്‌തത്
Sub-inspector suspended for asking five kilos of potatoes as bribe from farmer
രാം കൃപാൽ സിംഗ്
Updated on

ലഖ്നൗ: ഉത്തർ പ്രദേശിൽ കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപെട്ട് കർഷകനിൽ നിന്നും അഞ്ച് കിലോ ഉരുളക്കിഴങ്ങ് ആവശ‍്യപെട്ട സബ് ഇൻസ്പെക്‌ടർക്ക് സസ്പെൻഷൻ. സൗരിഖ് പൊലീസ് സ്‌റ്റേഷനു കീഴിലുള്ള ഭവൽപൂർ ചാപുന്ന ചൗക്കിയിലെ സബ് ഇൻസ്പെക്‌ടർ രാം കൃപാൽ സിംഗിനെയാണ് സസ്പെന്‍റ് ചെയ്‌തത്. കൈക്കൂലിയുടെ കോഡായിട്ടാണ് ഉരുളക്കിഴങ്ങ് ഉപയോഗിച്ചതെന്ന് തുടരന്ന്വേഷണത്തിൽ കണ്ടെത്തി.രാം കൃപാൽ സിംഗ് കൈക്കൂലി ചോദിച്ചതിന്‍റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസ് ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപെട്ട് കർഷകനോട് അഞ്ച് കിലോ ഉരുളകിഴങ്ങ് ആവശ‍്യപെട്ടു അഞ്ച് കിലോ കൊടുക്കാൻ കഴിയാത്ത കർഷകൻ രണ്ട് കിലോ വാഗ്‌ദാനം ചെയ്യ്തു.

ഇതിൽ ദേഷ‍്യം പ്രകടിപ്പിച്ച് രാം കൃപാൽ സിംഗ് യഥാർത്ഥ ആവശ‍്യം മുന്നോട്ടുവച്ചു തുടർന്ന് മൂന്ന് കിലോ നൽകാം എന്ന രീതിയിലാണ് ഓഡിയോ സന്ദേശം അവസാനിക്കുന്നത്. കേസിൽ സബ് ഇൻസ്പെക്‌ടർ കുറ്റക്കാരനാണെന്ന് തെളിഞ്ഞ സാഹ‍്യചര‍്യത്തിൽ കേസിൽ കനൗജ് എസ്‌പി അമിത് കുമാര്‍ ആനന്ദ് രാം ക‍ൃപാലിനെ സസ്പെൻഡ് ചെയ്തു. തുടർന്ന് വകുപ്പുതല അന്ന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. കേസിന്‍റെ അന്വേഷണ ചുമതല കനൗജ് സിറ്റിയിലെ സര്‍ക്കിള്‍ കമലേഷ് കുമാർ ഏറ്റെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com