സുഡാനിൽ നിന്നുള്ള ഇന്ത്യാക്കാരുടെ സംഘം ഇന്ന് ഡൽഹിയിലെത്തും

ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരിയിലൂടെയാണു സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്
സുഡാനിൽ നിന്നുള്ള ഇന്ത്യാക്കാരുടെ സംഘം ഇന്ന് ഡൽഹിയിലെത്തും
Updated on

ഡൽഹി : സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ സംഘം ഇന്ന് ഡൽഹിയിലെത്തും. ജിദ്ദയിൽ നിന്നും 360 ഇന്ത്യക്കാരുമായുള്ള വിമാനമാണു ഡൽഹിയിൽ എത്തിച്ചേരുക. ട്വിറ്ററിലൂടെ വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണു ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ രക്ഷാദൗത്യമായ ഓപ്പറേഷൻ കാവേരിയിലൂടെയാണു സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നത്.

ഇക്കൂട്ടത്തിലുള്ള മലയാളികളെ സംസ്ഥാന സർക്കാരിന്‍റെ ചെലവിൽ കേരളത്തിലെത്തിക്കും. ഇവർക്കായുള്ള താമസം ഉൾപ്പടെയുള്ള സൗകര്യങ്ങൾ കേരള ഹൗസിൽ ഒരുക്കിയിട്ടുണ്ടെന്നു കെ വി തോമസ് അറിയിച്ചു.

മലയാളികളെ കേരളത്തിലെത്തിക്കുവാനുള്ള ചെലവ് സംസ്ഥാന സർക്കാർ വഹിക്കാൻ ഇന്നു ചേർന്ന മന്ത്രിസഭായോഗത്തിലാണു തീരുമാനമെടുത്തത്. ഇതിനായി നോർക്ക പ്രവാസി കാര്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com