സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക്

സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകും.
Sudha Murty nominated to Rajya Sabha by President
Sudha Murty nominated to Rajya Sabha by President
Updated on

ന്യൂഡല്‍ഹി: പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ മൂര്‍ത്തിയെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് എക്‌സിലെ (ട്വിറ്റർ) കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. സുധാ മൂര്‍ത്തി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ ആഹ്ലാദമുണ്ട്. സുധാ മൂർത്തിയുടെ രാജ്യസഭയിലെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ സന്ദേശമാകും. വിവിധ മേഖലകളിലെ അവരുടെ മികച്ച പ്രവർത്തനം പ്രചോദനം നൽകുന്നതാണ്. രാജ്യസഭയിലെ അവരുടെ സാന്നിധ്യം നാരീശക്തിയുടെ ശക്തമായ തെളിവാണ്- പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇൻഫോസിസ് എന്ന ആഗോള ഐടി കമ്പനിയുടെ സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ ഭാര്യയും ഇൻഫോസിസ് ഫൗണ്ടേഷൻ ചെയർപേഴ്സനും എഴുത്തുകാരിയുമായ സുധാ മൂർത്തി ഇംഗ്ലീഷ് - കന്നഡ സാഹിത്യലോകത്ത് ഏറെ പ്രശസ്തയാണ്. സുധാ മൂർത്തിയുടെ രചനകൾ ഏതാണ്ടെല്ലാ ഇന്ത്യൻ ഭാഷകളിലേക്കും തർജമ ചെയ്യപ്പെട്ടിട്ടുണ്ട്. 2006ൽ രാജ്യം പദ്മശ്രീയും 2023ൽ പദ്മവിഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്. സാഹിത്യരംഗത്തെ സംഭാവനയ്ക്ക് ആർ.കെ. നാരായണൻ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഹൗ ഐ ടോട്ട് മൈ ഗ്രാന്‍ഡ്മദര്‍ ടു റീഡ്, മഹാശ്വേത, ഡോളര്‍ ബഹു തുടങ്ങിയവയാണ് അവരുടെ പ്രധാന രചനകള്‍. നിരവധി അനാഥാലയങ്ങള്‍ സ്ഥാപിക്കുകയും ഗ്രാമീണ മേഖലകളുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കിന്‍റെ ഭാര്യ അക്ഷത, രോഹന്‍ മൂര്‍ത്തി എന്നിവരാണ് മക്കള്‍.

രാജ്യസഭയിലേക്കു തന്നെ നാമനിർദേശം ചെയ്ത തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും പ്രധാനമന്ത്രിയോടു നന്ദിയുണ്ടെന്നും സുധാ മൂർത്തി പ്രതികരിച്ചു. വനിതാ ദിനത്തിൽ തന്നെ ഇങ്ങനെയൊരു തീരുമാനം വന്നതിൽ ഇരട്ടി സന്തോഷം. എന്നെ സംബന്ധിച്ച് ഇതൊരു പുതിയ മേഖലയാണ്. കഴിവിന്‍റെ പരമാവധി പരിശ്രമിക്കും. പാവങ്ങൾക്കു വേണ്ടി പ്രവർ‌ത്തിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നത്. എന്‍റെ മരുമകന്‍റെ രാഷ്‌ട്രീയം അവന്‍റെ രാജ്യത്തിനു വേണ്ടിയാണ്. അത് വ്യത്യസ്തമാണ്. എന്‍റെ പ്രവർത്തനങ്ങളും ആ പ്രവർത്തനങ്ങളും തമ്മിൽ വ്യത്യാസമുണ്ട് – സുധാ മൂർത്തി പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com