സുഖ്‌ദേവ് സിങ് ഗോഗമേദി വധക്കേസ്: 2 പേർ അറസ്റ്റിൽ

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിൽ വച്ച് 2 പേരെ പൊലീസ് പിടികൂടുന്നത്.
സുഖ്‌ദേവ് സിങ് ഗോഗമേദി വധക്കേസ്: 2 പേർ അറസ്റ്റിൽ
Updated on

ജയ്പൂർ: രാജസ്ഥാനിലെ പ്രമുഖ രജപുത്ര നേതാവ് സുഖ്‌ദേവ് സിങ് ഗോഗമേദിയെ കൊലപ്പെടുത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. ഹരിയാന മഹേന്ദ്രഘട്ട് സ്വദേശി നിതിൻ ഫൗജി, രാജസ്ഥാൻ സ്വദേശി രോഹിത് സിങ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിൽ വച്ച് 2 പേരെ പൊലീസ് പിടികൂടുന്നത്. ഭൂമി തർക്കവുമായി ബന്ധപ്പെട്ട വിഷയമാണ് കൊലപാതകത്തിന്‍റെ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കസ്റ്റഡിയിലെടുത്ത വരെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.

അതേസമയം, ഭീഷണിയുടെ തെളിവുകൾ സർക്കാരിന് നൽകിയിട്ടും, സുഖ്‌ദേവിന് സുരക്ഷ നൽകാതിരുന്നതാണ് കൊലപാതകത്തിന് കാരണമായതെന്ന് ഗെഹ്‌ലോട്ട് സർക്കാരിനെതിരെ ബിജെപിയും കർണി സേനയും വിമർശിച്ചു. കൊലപാതകത്തിന് പിന്നാലെ പൊലീസ് എട്ടംഗ സംഘത്തെ രൂപീകരിച്ച് ഹരിയാനയിലും രാജസ്ഥാനിലും വ്യാപക പരിശോധന നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് ബന്ദിന് ആഹ്വാനം ചെയ്ത രജപുത്ത് സമുദായം ശക്തമായി പ്രതിഷേധവുമായി രംഗത്തുണ്ട്. ആഗ്ര-ജയ്പൂർ ദേശീയപാത ഉപരോധിച്ചു. ഉദയ്പുർ, ജോധ്പൂർ അടക്കമുള്ള മേഖലയിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com