സുഖോയ് യുദ്ധവിമാനം തകർന്നു വീണുണ്ടായ അപകടം; മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി

വ്യാഴാഴ്ച വൈകിട്ടോടെ സുഖോയ് യുദ്ധവിമാനത്തിന്‍റെ സി​ഗ്നൽ നഷ്ടപ്പെട്ടിരുന്നു
sukhoi 30 fighter jet accident two pilots death confirmed

സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പർവേശ് ദുരാഗ്കർ

Updated on

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. അപകടത്തിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.

അസമിലെ ജോർഹട്ടിൽ നിന്ന് വ്യാഴാഴ്ചയായിരുന്നു വിമാനം പുറപ്പെട്ടത്. തുടർന്ന് വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിന്‍റെ സി​ഗ്നൽ അവസാനമായി ലഭിച്ചത്. ഉടൻ തന്നെ വ്യോമ സേന പരിശോധന ആരംഭിച്ചിരുന്നു. ഇതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേരത്തെ, വിമാനത്തിന്‍റെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാ​ഗം പൂർണമായി കത്തിനശിച്ച നിലയിലായിരുന്നു.

logo
Metro Vaartha
www.metrovaartha.com