കെജ്‌രിവാളിന് തിരിച്ചടി; മദ്യനയ അഴിമതിക്കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകണം

നാലു മാസത്തിനിടെ ഇഡി അഞ്ച് സമന്‍സുകളയച്ചിട്ടും ഇവ നിയമവിരുദ്ധമെന്ന വാദമുന്നയിക്കുകയായിരുന്നു കെജ്‌‌രിവാള്‍.
കെജ്‌രിവാളിന് തിരിച്ചടി; മദ്യനയ അഴിമതിക്കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകണം
Updated on

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ പരാതിയിൽ 17ന് കോടതിയില്‍ ഹാജരാകാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സമന്‍സ്. ഡല്‍ഹി റോസ് അവന്യൂ കോടതിയുടേതാണു നടപടി. കേസില്‍ തങ്ങളയച്ച സമന്‍സുകളില്‍ കെജ്‌രിവാള്‍ ഹാജരാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇഡി നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി.

നാലു മാസത്തിനിടെ ഇഡി അഞ്ച് സമന്‍സുകളയച്ചിട്ടും ഇവ നിയമവിരുദ്ധമെന്ന വാദമുന്നയിക്കുകയായിരുന്നു കെജ്‌‌രിവാള്‍. ഇതേകേസിൽ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ മനീഷ് സിസോദിയയേയും മറ്റൊരു പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങിനേയും ഇ.ഡി.അറസ്റ്റ് ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com