ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തന്ത്രം മെനയാൻ കനഗോലു ഇല്ല

കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്‍റെ മിന്നും ജയത്തിന് ചുക്കാൻ പിടിച്ചത് കനഗോലു ആയിരുന്നു
Sunil Kanagolu
Sunil Kanagolu
Updated on

ന്യൂഡൽഹി: കോൺഗ്രസിന്‍റെ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ച തെരഞ്ഞെടുപ്പു തന്ത്രജ്ഞൻ സുനിൽ കനഗോലു ലോക്സഭാ തെരഞ്ഞടുപ്പിൽ നിന്നും പിന്മാറി. എഐസിസിയുടെ ദേശീയ തെരഞ്ഞെടുപ്പു ഭൗത്യസംഘാംഗമായ കനഗോലു അടുത്ത ഹരിയാന, മഹാരാഷ്ട്ര സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ മാത്രമായിരിക്കും പ്രവർത്തിക്കുകയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യ്തു.

കർണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്‍റെ മിന്നും ജയത്തിന് ചുക്കാൻ പിടിച്ചത് കനഗോലു ആയിരുന്നു. കനഗോലുവിന്‍റെ പിന്മാറ്റം ചെറിയ തിരിച്ചടിയാണെങ്കിലും ബിജെപി ഭരണം ശക്തമായ സംസ്ഥാനങ്ങൾ പിടിച്ചെടുക്കുന്നതിൽ അദ്ദേഹത്തിന്‍റെ സേവനം ഗുണമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എഐസിസി അധ്യക്ഷൻ പ്രതികരിച്ചിരുന്നു. കര്‍ണാടകയില്‍ ക്യാബിനറ്റ് റാങ്കില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനാണ് കനുഗോലു. ഈ സ്ഥാനത്ത് അദ്ദേഹം തുടരുമെന്നാണ് വിവരം. തെലങ്കാന സര്‍ക്കാരുമായുള്ള സഹകരണവും അദ്ദേഹം തുടർന്നേക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com