അദാനി-ഹിൻഡൻബർഗ്: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്

കഴിഞ്ഞ ജനുവരിയാലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്
സുപ്രീം കോടതി
സുപ്രീം കോടതി

ന്യൂഡൽഹി: അദാനി ഹിൻഡൻ‌ബർഗ് കേസിൽ സുപ്രീംകോടതി വിധി ഇന്ന്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃതിമത്വം കാട്ടിയെന്ന ഹിൻഡൻ‌ബർഗ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യം ഉന്നയിച്ചാണ് ഹർജി നൽകിയിരിക്കുന്നത്. കഴിഞ്ഞ നവംബർ 24 നു വിധി പറയാൻ മാറ്റിയിരുന്നു.

കഴിഞ്ഞ ജനുവരിയാലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരിവ്യാപരമെന്നാണ് ഹിൻഡൻബർഗിന്‍റെ ആരോപണം. 12000 കോട് ഡോളർ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com