ഇടക്കാല ജാമ്യം നീട്ടണം: ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കെജ്‌രിവാളിന്‍റെ ആവശ്യം തള്ളി

ഇടക്കാല ജാമ്യം നീട്ടണം: ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കെജ്‌രിവാളിന്‍റെ ആവശ്യം തള്ളി
Arvind Kejriwal
Arvind Kejriwalfile

ന്യൂഡൽഹി: ഇടക്കാല ജാമ്യം നീട്ടണമെന്നാവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അപേക്ഷ നൽകിയത്.

‌ഡൽഹി മദ്യനയക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിലായിരുന്ന അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായാണ് ജൂൺ ഒന്നു വരെ ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് തിരികെ തിഹാർ ജയിലിൽ കയറണം. ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കൈമാറുമെന്നും ഇക്കാര്യത്തിൽ എപ്പോൾ വാദം കേൾക്കണമെന്ന് അദ്ദേഹം തീരുമാനിക്കുമെന്നും ജസ്റ്റിസ് ജെ.കെ. മഹേശ്വരി, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.