"പ്രായമായ ആളല്ലേ, വിട്ടേക്കൂ..."; കൊലക്കേസ് പ്രതിയെ സുപ്രീം കോടതി വിട്ടയച്ചു

105 കാരനായ രസിക ചന്ദ്ര മൊണ്ടാലിനെയാണ് കോടതി വിട്ടയച്ചത്
supreme court acquits 105 year old murder convict

"പ്രായമായ ആളല്ലേ, വിട്ടേക്കൂ..."; കൊലക്കേസ് പ്രതിയെ സുപ്രീം കോടതി വിട്ടയച്ചു

Supreme Court of India

Updated on

ന്യൂഡൽഹി: 105 വയസുകാരനായ കൊലക്കേസ് പ്രതിയെ വെറുതേ വിട്ട് സുപ്രീം കോടതി. പ്രായം കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ നടപടി. 1988-ൽ പശ്ചിമബംഗാളിൽ നടന്ന കൊലപാതകക്കേസിലെ പ്രതിയായ ബംഗാളിലെ മാൽഡ സ്വദേശിയാണ് 105 കാരനായ രസിക ചന്ദ്ര മൊണ്ടാൽ.

മൊണ്ടാലിന്‍റെ ശേഷിക്കുന്ന തടവുശിക്ഷ ഒഴിവാക്കി കേസ് അവസാനിപ്പിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

മൊണ്ടാലിന് 2024 നവംബർ 29-ന് ജാമ്യം അനുവദിച്ച ഉത്തരവ് സുപ്രീംകോടതി അന്തിമമാക്കി. 1994-ൽ മൊണ്ടാലിന് 68 വയസുള്ളപ്പോഴാണ് കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്.

logo
Metro Vaartha
www.metrovaartha.com