

"തെരുവുനായ ശല്യം കുറയ്ക്കാൻ പൂച്ചകളെ പ്രോത്സാഹിപ്പിച്ചാൽ മതി'' സുപ്രീം കോടതി
file image
ന്യൂഡൽഹി: തെരുവുനായ പ്രശ്നത്തിൽ വീണ്ടും മൃഗസ്നേഹികൾക്കെതിരേ പരിഹാസവുമായി സുപ്രീം കോടതി. നായകളും പൂച്ചകളും ശത്രുക്കളാണ്. അതിനാൽ പൂച്ചകളെ പ്രോത്സാഹിപ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ പരിഹാസം.
രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത ഹർജി പരിഗണിക്കവെയാണ് നിരീക്ഷണം. അതേസമയം. തെരുവുനായകളെ നീക്കുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് മൃഗസ്നേഹികളുടെ വാദം.
കടിക്കാൻ വരുന്ന തെരുവുനായയ്ക്ക് കൗൺസിലിങ് കൊടുക്കാൻ പറ്റുമോ എന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. ചികിത്സയെക്കാൾ പ്രതിരോധമാണ് നല്ലതെന്നും സുപ്രീം കോടതി പറഞ്ഞു. ആളുകളെ കടിക്കുന്നത് കൂടാതെ റോഡുകളിൽ നായ്ക്കളുണ്ടാക്കുന്ന അപകടങ്ങളിലും ഭീഷണികളും വലുതാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.