ബാബാ രാംദേവ്
ബാബാ രാംദേവ്

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; പതഞ്ജലി പരസ്യങ്ങൾക്ക് വന്‍ പിഴ ചുമത്തുമെന്ന് സുപ്രീംകോടതിയുടെ താക്കീത്

തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശ വാദങ്ങളോ പരസ്യത്തിൽ പാടില്ലെന്ന് കോടതി മുന്നറിയിപ്പു നൽകി
Published on

ന്യൂഡൽഹി: ബാബാ രാംദേവിന്‍റെ പതഞ്ജലി പരസ്യത്തിനെതിരേ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ അവകാശ വാദങ്ങളോ പരസ്യത്തിൽ പാടില്ലെന്ന് കോടതി മുന്നറിയിപ്പു നൽകി. തെറ്റായ വിവരങ്ങൾ പരസ്യങ്ങളിൽ ഉപയോഗിക്കരുതെന്നും അതുവഴി ജനങ്ങൾ കബളിക്കപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇത്തരം പരസ്യങ്ങൾ നൽകിയാൽ കനത്ത പിഴ ചുമത്തുമെന്നും പതഞ്ജലി പരസ്യങ്ങൾക്കെതിരേ ഐഎംഎ നൽകിയ ഹർജിയിൽ കോടതി വ്യക്തമാക്കി. ഇത്തരം പരസ്യങ്ങൾ നിയന്ത്രിക്കുള്ള നിർദേശങ്ങൾ സമർപ്പിക്കും കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയും ചെയ്തു

logo
Metro Vaartha
www.metrovaartha.com