നാല് ഹൈക്കോടതികളിലേക്ക് ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ വിക്രം നാഥ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ കൊളീജിയമാണ് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത്
Supreme Court Collegium recommends Chief Justices for four High Courts

നാല് ഹൈക്കോടതികളിലേക്ക് ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

Updated on: 

ന്യൂഡൽഹി: രാജ്യത്തെ നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ വിക്രം നാഥ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ കൊളീജിയമാണ് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയത്.

നിലവിൽ തെലങ്കാന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് പി. സാം കോശിയെ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തത്. ഗുജറാത്ത് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് മനാഷ് രജ്ഞൻ പഥക്കിനെ അതേ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ശുപാർശ ചെയ്തു. കൽക്കട്ട ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് തപബ്രത ചക്രബർത്തിയെ തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ ശുപാർശ നൽകി. പട്ന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സുധീർ സിങ്ങിനെ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായാണ് ശുപാർശ ചെയ്തത്.

logo
Metro Vaartha
www.metrovaartha.com