നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കൊളീജിയം ഇതുസംബന്ധിച്ച തീരുമാനമെടുത്തത്
Supreme Court Collegium recommends new Chief Justices for four High Courts.

നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ ശുപാർശ ചെയ്ത് സുപ്രീം കോടതി കൊളീജിയം

Updated on

ന്യൂഡൽഹി: നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കൊളീജിയം ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

നിലവിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വി. കാമേശ്വർ റാവുവിനെ പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനാണ് ശുപാർശ. ബോംബെ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് രവീന്ദ്ര വി. ഘുഗെയെ കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസായും ശുപാർശ ചെയ്തു.

അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠിയെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും ശുപാർശയുണ്ട്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് അശ്വനി കുമാർ മിശ്രയെ അതേ ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിക്കാനും കൊളീജിയം ശുപാർശ ചെയ്തു.

കൂടാതെ രണ്ട് ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റത്തിനും കൊളീജിയം ശുപാർശ നൽകി. നിലവിൽ ഒഡിഷ ഹൈക്കോടതിയിൽ സേവനമനുഷ്ഠിക്കുന്ന ജസ്റ്റിസ് മനാഷ് രഞ്ജൻ പഥക്കിനെ ഗുജറാത്ത് ഹൈക്കോടതിയിലേക്ക് മാറ്റും. ഒഡിഷ ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് കൃഷ്ണ റാം മഹാപത്രയെ ഛത്തീസ്ഗഢ് ഹൈക്കോടതിയിലേക്കും മാറ്റാനും ശുപാർശ ചെയ്തു.

logo
Metro Vaartha
www.metrovaartha.com