ഒരു റാങ്ക് ഒരു പെൻഷൻ കേസ്; കുടിശ്ശിക നൽകാൻ വൈകുന്നതിൽ കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

ഈ മാസം പതിനഞ്ചിനകം കുടിശ്ശിക ഒറ്റതവണയായി നല്‍കണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്
ഒരു റാങ്ക് ഒരു പെൻഷൻ കേസ്; കുടിശ്ശിക നൽകാൻ വൈകുന്നതിൽ കേന്ദ്രത്തെ വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: ഒരു റാങ്ക് ഒരു പെൻഷൻ കേസിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. പെൻഷൻ കുടിശ്ശിക 4 തവണകളായി വിതരണം ചെയ്യാനുള്ള പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉത്തരവ് പിൻവലിക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു. ഈ ഉത്തരവ് സുപ്രീം കോടതി ഉത്തരവിന്‍റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

ഈ മാസം പതിനഞ്ചിനകം കുടിശ്ശിക ഒറ്റതവണയായി നല്‍കണമെന്നായിരുന്നു കോടതി ഉത്തരവിട്ടിരുന്നത്. ഇത് മറികടന്നാണ് കുടിശ്ശിക നാല് തവണകളായി നല്‍കാനുള്ള പ്രതിരോധ മന്ത്രാലയത്തിന്‍റെ ഉത്തരവ് . പെൻഷൻ കുടിശ്ശികയുടെ വിശദാംശങ്ങൾ അടുത്ത തിങ്കളാഴ്ചക്കകം നൽകണം, കൂടാതെ കുടിശ്ശിക കൊടുക്കാനുള്ളവരുടെ തരംതിരിച്ചുള്ള പട്ടിക സമർപ്പിക്കാൻ കോടതി നിർദ്ദേശം നൽകി. എത്ര പേര്‍ക്ക് പെന്‍ഷന്‍ കുടിശ്ശിക നല്‍കാനുണ്ട്, ഏത്രപേര്‍ക്ക് നല്‍കി, കുടിശ്ശിക കൊടുത്തു തീര്‍ക്കാനാവശ്യമായ സമയം തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമാക്കി അടുത്ത തിങ്കളാഴ്ചയ്ക്കകം അറിയിക്കണമെന്നും കേന്ദ്രത്തിന് കോടതി നിർദ്ദേശം നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com